My Blog

  • Home
    Home This is where you can find all the blog posts throughout the site.
  • Categories
    Categories Displays a list of categories from this blog.
  • Tags
    Tags Displays a list of tags that have been used in the blog.
  • Bloggers
    Bloggers Search for your favorite blogger from this site.
  • Team Blogs
    Team Blogs Find your favorite team blogs here.
  • Login
    Login Login form
1758

പ്രിയരേ, 

ഓര്‍മകളുടെ വസന്തം കുളിരണിയിക്കുന്നകുട്ടിക്കാലത്തേക്ക് മടങ്ങിപോകുന്ന ഒരു പെണ്‍കുട്ടിയുടെ പ്രണയതരളിതമായ മനോവികാരങ്ങള്‍ ഈരടികളും ഈണവുമായിരൂപം കൊണ്ടപ്പോള്‍ അതിനു ദ്രിശ്യ ഭാഷ്യം നല്‍കാന്‍ കഴിഞ്ഞ ചാരിതാർഥ്യത്തോടെ....

Continue reading
0
725

 

2002 മുതല്‍, ഏതാണ്ട് നൂറില്‍പ്പരം മ്യൂസിക്‌ വീഡിയോകളും നിരവധി സ്റ്റേജൂ ഷോകളും സംവിധാനം ചെയ്തു നിര്‍മ്മിക്കുകയും സംഘടിപ്പിക്കുകയും ചെയ്തിരുന്ന, അഞ്ചു വര്‍ഷക്കാലം ഇന്നും സമ്പന്നമായ ഒരുപിടി സുഖമുള്ള ഓര്‍മ്മകളുടെതാണ്.. ബാല്യ-കൌമാരങ്ങളെക്കാള്‍ എന്നും ഞാന്‍ തിരിച്ചുപോകാന്‍ ആഗ്രഹിക്കാറുള്ള ആ കഴിഞ്ഞകാലത്തേക്ക് ഒരിക്കല്‍ക്കൂടി നടന്നടുക്കാനുള്ള ശ്രമം ഇവിടെ തുടങ്ങുകയാണ്.. തുടരുകയാണ്...

Continue reading
0
1740

 

പ്രശസ്തരും ഫേസ്ബുക്ക് കൂട്ടായ്മയായ ഈസ്റ്റ് കോസ്റ്റ്‌ ഫാമിലി ക്ലബ്ബില്‍ സംഘടിപ്പിക്കപ്പെട്ട മത്സരത്തില്‍ തെരഞ്ഞെടുക്കപ്പെട്ടവരും ഉള്‍പ്പടെ പതിനൊന്നു പേരുടെ രചനകള്‍ "നീയല്ലെങ്കില്‍ മറ്റാരാണ് സഖീ" എന്ന ഉമ്പായി ഈണം നല്‍കി ആലപിച്ച ഗസ്സല്‍ ആല്‍ബത്തില്‍ ഉള്‍പ്പെടുത്തിയിരുന്നു. അതിന്‍റെ റിലീസിംഗ് ചടങ്ങും അനുബന്ധിച്ച് നടന്ന ഗസ്സല്‍ സന്ധ്യയില്‍ ഉമ്പായി പാടിയ ഗസ്സലുകളും പ്രത്യേക ലിങ്കുകളിലൂടെ താല്പര്യമുള്ളവര്‍ക്ക് വേണ്ടി.

Continue reading
0
2068

പ്രിയരേ, 

സന്തോഷ്‌ വര്‍മ്മ, പ്രദീപ്‌ അഷ്ടമിച്ചിറ, കാനേഷ് പൂനൂര്‍, ശശികലാ മേനോന്‍ എന്നിവരോടൊപ്പം ഫേസ് ബുക്കില്‍ നിന്ന് കണ്ടെത്തിയ ആറു പേരും ഒപ്പം ഞാനും ഉള്‍പ്പടെ പതിനൊന്നു പേരുടെ രചനകള്‍ക്ക് ഗസ്സല്‍ നാദം ഉമ്പായി ഈണം നല്‍കി ആലപിച്ച ഗസ്സല്‍ ആല്‍ബം "നീയല്ലെങ്കില്‍ മറ്റാരാണ് സഖീ" കഴിഞ്ഞ സെപ്റ്റംബര്‍ ഒന്നിന് തിരുവനന്തപുരത്ത് ഈസ്റ്റ്‌ കോസ്റ്റില്‍ വച്ച് റിലീസ് ചെയ്യപ്പെട്ടിരുന്നുവല്ലോ? പ്രസ്തുത ചടങ്ങും അനുബന്ധമായി സംഘടിപ്പിക്കപ്പെട്ട ഗസ്സല്‍ സന്ധ്യയും ഇതാ കണ്ടു നോക്കൂ..

Continue reading
0
5152

 

ഓണം ഓര്‍മ്മകളാണ്.... ഓര്‍മകളുടെ മധുരമാണ്....
വിശുദ്ധിയുടെ സുഗന്ധമാണ്... നന്മയുടെ നറുനിലാവാണ്‌....
സ്നേഹത്തിന്റെ സൗരഭ്യമാണ്.... ശാന്തിയുടേയും സമാധാനത്തിന്‍റെയും മതമൈത്രിയുടേയും
സഹോദര്യത്തിന്‍റെയും വിശ്വമാനവികതയുടേയും സന്ദേശമാണ്..... പ്രതീക്ഷയുടെ പൂവിളിയാണ്...

Continue reading
0
2367

 

സത്യസന്ധവും നിഷ്ക്കളങ്കവുമായ ഒരു സൌഹൃദത്തിന്‍റെ നിത്യസുന്ദരങ്ങളായ നിമിഷങ്ങള്‍ പകര്‍ന്നു നല്‍കുന്ന അനുഭൂതിയിലൂടെ കടന്നു പോകുന്ന "നിനക്കായ് ", സൗഹൃദത്തിന്‍റെ ഹൃദ്യവും മധുരവും ആയ ഇഷ്ടങ്ങള്‍ പങ്കിട്ടു ശരീരവും മനസ്സും പരസ്പരം ഒന്നായിത്തീരുന്ന ആദ്യാനുഭവങ്ങളുടെ അപൂര്‍വ്വ രാഗങ്ങള്‍ സമ്മാനിക്കുന്ന "ആദ്യമായ് ", ആരുടേയും തെറ്റിന്‍റെ പേരിലല്ലാതെ അകലാന്‍ വിധിക്കപ്പെടുന്ന ആ ബന്ധം  ഹൃദയ രാഗങ്ങളുടെ സ്നേഹ ഗീതങ്ങളായി താലോലിക്കപ്പെടുന്ന  "ഓര്‍മ്മക്കായ് ", പിന്നീട്  അവയൊക്കെത്തന്നെയും  സ്നേഹ ലാളനങ്ങളുടെ ആത്മ രാഗങ്ങളായി ഓര്‍മ്മച്ചെപ്പില്‍ സൂക്ഷിക്കപ്പെടുമ്പോള്‍ ഹൃദയം പാടാന്‍ ആഗ്രഹിക്കുന്നതാണ് "ഇനിയെന്നും" എന്ന സ്നേഹ സംഗീതിക നമ്മളോട്  പറയുന്നത്..

Continue reading
0
2107

 

"ഇന്ന് "നമ്മള്‍ അനുഭവിക്കുന്ന ഈ സ്വാതന്ത്ര്യം ഒരുപാട് രാജ്യ സ്നേഹികളുടെ "ഇന്നലെ"കളിലെ ത്യാഗപൂര്‍ണ്ണമായ ജീവിതവും ജീവന്‍ പോലും വെടിഞ്ഞുള്ള പോരാട്ടങ്ങളും കൊണ്ട് നേടിയെടുത്തതാണ്.  അതുകൊണ്ട് മാത്രം, ഈ സ്വാതന്ത്ര്യത്തിന് ഒരു പോറലുമേല്‍ക്കാതെ "നാളെ"ത്തെ തലമുറയ്ക്ക് വേണ്ടി അത് കൈമാറാന്‍ നമ്മള്‍ ബാധ്യസ്ഥരാണ്..  ദേശീയതയില്‍ അധിഷ്ടിതമായ നിയമങ്ങള്‍ പാലിക്കാനും അതിന്‍റെ പ്രചാരകരാകാനും നമ്മള്‍ കടപ്പെട്ടവരാണ് . "ഇന്ത്യ" എന്ന വികാരത്തിന് അടിമപ്പെടാത്ത വിശ്വാസ്സങ്ങളും ആചാരങ്ങളും അനുഷ്ടാനങ്ങളും മാത്രമേ നമ്മള്‍ കൊണ്ട് നടക്കാവൂ.. പ്രൊല്‍സാഹിപ്പിക്കാവൂ..

Continue reading
0
2115

 

ഗസ്സല്‍  ഗായകന്‍ ഉമ്പായിയുടെ സ്നേഹപൂര്‍വ്വമായ നിര്‍ബന്ധത്തിനു വഴങ്ങി ഞാനെഴുതിയതാണ്  അദ്ദേഹം ഈണം നല്‍കി ആലപിച്ച "ഒരിക്കല്‍ നീ പറഞ്ഞു" എന്ന  ആല്‍ബത്തിലെ എട്ടു ഗസ്സലുകളുടെ വരികള്‍.

Continue reading
0
2199

 

ഒരു സൗഹൃദം തുടങ്ങി പ്രണയത്തിലെത്തുന്നതും , ആ പ്രണയം   മനസ്സും ശരീരവും പരസ്പരം ഒന്നാകുന്ന അവസ്ഥയില്‍ എത്തിച്ചേരുന്നതും പിന്നീട് പിരിയേണ്ടി വരുന്നതും അകന്നതിനു ശേഷം പരസ്പരം രണ്ടു പേരുടെയും തെറ്റിന്‍റെ പേരിലല്ലാതെ പിരിയേണ്ടി വന്ന ആ അവസ്ഥയെ സ്വയം തിരിച്ചറിയുന്നതും ആയിരുന്നു എന്‍റെ രചനയെ സഹൃദയ ലോകം തിരിച്ചറിഞ്ഞ "നിനക്കായ് "ആല്‍ബത്തിലെ "ഒന്നിനുമല്ലാതെ.." എന്ന ഗാനവും"ആദ്യമായ് "എന്ന ആല്‍ബത്തിലെ "ഇനിയാര്‍ക്കുമാരോടും.." എന്ന ഗാനവും "ഓര്‍മ്മക്കായ്" എന്ന ആല്‍ബത്തിലെ "ഓര്‍മ്മക്കായ് ഇനിയൊരു സ്നേഹ ഗീതം..." എന്ന ഗാനവും "സ്വന്തം" എന്ന ആല്‍ബത്തിലെ " ഇത്രമെലെന്നെ നീ സ്നേഹിചിരുന്നെങ്കില്‍.." എന്ന് തുടങ്ങുന്ന ഗാനവും കേള്‍വിക്കാരോട് സംവേദിക്കുന്നത്.. പിന്നീട് അതൊരു സുഖമുള്ള ഓര്‍മ്മയായി തീരുമ്പോള്‍ "ഇനിയെന്നും" എന്ന ആല്‍ബത്തിലെ "അരികിലില്ലെങ്കിലും അറിയുന്നു ഞാന്‍ നിന്‍റെ കരലാളനത്തിന്റെ മധുര സ്പര്‍ശം.." ആയി മാറുന്നു.

Continue reading
0
1531

 

മതപരവും  മറ്റ് സങ്കുചിതവും വിഭാഗീയവും സ്വാര്‍ത്ഥവുമായ ചിന്താഗതിക്കള്‍ക്കപ്പുറത്ത്, ഒരു  രാജ്യ സ്നേഹിയായ കലാകാരന് അല്ലെങ്കില്‍ സാഹിത്യകാരന് സമൂഹത്തോട്  കാട്ടേണ്ട  പ്രതിബദ്ധത ബോദ്ധ്യപ്പെടുത്തുന്ന ഒന്നാണ്   ശ്രീ  ബഷീര്‍ വള്ളിക്കുന്നിന്റെ ബ്ലോഗില്‍ വന്ന ഒരു ലേഖനം. തികഞ്ഞ സത്യ സന്ധതയോടെയും ആത്മാര്‍ത്ഥതയോടെയും അദ്ദേഹം കാര്യങ്ങള്‍ പഠിച്ച് അത് അവതരിപ്പിച്ചിരിക്കുന്നു. (link താഴെ കാണാം)

Continue reading
0
2503

 

ഏതാണ്ട് ഒരു മാസക്കാലം നീണ്ടു നിന്ന വ്രതാനുഷ്ടാനങ്ങളുടെ പുണ്യ നാളുകള്‍ സമ്മാനിച്ച ആത്മ ശുദ്ധിയുടെ നിറവില്‍ ആഘോഷിക്കപ്പെടുന്ന ഒരു സുദിന മെന്നതിലുപരി ശാന്തിയുടെയും സമാധാനത്തിന്റെയും സാഹോദര്യത്തിന്റെയും മാനവികതയുടെയും മത മൈത്രിയുടെയും സന്ദേശങ്ങള്‍ കൈമാറുന്ന സവിശേഷത കൂടി "പെരുന്നാള്‍ " എന്ന സങ്കല്പ്പത്തിലുണ്ട്. പെരുന്നാള്‍ ആഘോഷിക്കുന്ന ലോകമെമ്പാടുമുള്ള പ്രിയപ്പെട്ട സഹൃദയ സുഹൃത്തുക്കള്‍ക്ക് എന്റെ ഹൃദയം നിറഞ്ഞ ആശംസകള്‍ .....

Continue reading
0
2127

 

സഖീ... എന്നാത്മ സഖീ ..

ഇന്നോളമെന്നില്‍ നീയുണര്‍ത്താത്തൊരു
സ്വര്‍ഗ്ഗീയ സുന്ദര സുമധുര രാഗം
ഇന്നലെ രാവില്‍ ഞാനറിഞ്ഞു
വര്‍ണ്ണ വസന്തമേ എന്നാത്മ ഹര്ഷമേ
ഇന്നലെ രാവില്‍ ഞാനറിഞ്ഞു..

Continue reading
0
1802

 

"എന്നെന്നും" എന്ന അഞ്ചു ഭാഷകളില്‍ നിമ്മിക്കപ്പെട്ട ആല്‍ബത്തിന്‍റെ പ്രകാശനം  04/02/2010-ന് ചെന്നൈ ഗ്രീന്‍ പാര്‍ക്ക്‌ ഹോട്ടലില്‍  ഈണങ്ങളുടെ ഇതിഹാസം എം.എസ്. വിശ്വനാഥനെ ആദരിച്ചു കൊണ്ട്  സംഘടിപ്പിക്കപ്പെട്ട വര്‍ണ്ണാഭമായ ചടങ്ങില്‍ വച്ച് നിര്‍വ്വഹിക്കപ്പെടുകയുണ്ടായി. കലാ-സാഹിത്യ-സാമൂഹ്യ-സിനിമാ മേഖലകളിലെ പ്രമുഖരോടൊപ്പം ആല്‍ബത്തില്‍ പാടിയ ഇരുപതിപ്പരം ഗായകരും അണി നിരന്നിരുന്നുവെന്നത് മറ്റൊരപൂര്‍വ്വത! അറിവ് ശരിയാണെങ്കില്‍, ചിത്രയും സുജാതയും ഏതാണ്ട് പന്ത്രണ്ടു വര്‍ഷങ്ങള്‍ക്കു ശേഷം ഒരു വേദിയില്‍ ഒന്നിക്കുകയായിരുന്നു.

Continue reading
0
2610

 

ഒരു ഓഡിയോ ട്രാക്ക്‌, അഞ്ചു ഭാഷകളില്‍ male-female ശബ്ദത്തില്‍ പത്തു പാട്ടുകളായി പാടിയിരിക്കുന്നുവെന്ന അപൂര്‍വ്വത "എന്നെന്നും" എന്ന  ആല്‍ബത്തിലെ മൂന്നു  ഗാനങ്ങള്‍ക്ക്  മാത്രം അവകാശപ്പെടാവുന്ന സവിശേഷതയാണ്..  അതിലെ മറ്റു ആറു ഗാനങ്ങളും അഞ്ചു ഭാഷകളിലും male ശബ്ദത്തിലോ അല്ലെങ്കില്‍  female ശബ്ദത്തിലോ പാടിയിരിക്കുന്നു..ഇന്ത്യയിലെ മുപ്പതില്‍പ്പരം ദേശീയമായി അംഗീകരിക്കപ്പെട്ടിട്ടുള്ള ഗായകര്‍ പങ്കെടുത്ത ഒരു പ്രൊജക്റ്റ്‌ എന്ന  മറ്റൊരു സവിശേഷതയും "എന്നെന്നും" എന്ന ആല്‍ബത്തിന് മാത്രം!

Continue reading
0
1517

"നിന്നെ വായിക്കുവാൻ" എന്ന ആൽബത്തിലെ വളരെ മനോഹരമായ ഒരു ഗാനമാണ് ശ്രീ ലാൽജി അരവിന്ദ്  എഴുതിയ "പറയുന്നു ഞാനിന്നു പലതുമേറെ ..." എന്ന് തുടങ്ങുന്നത്..  അരുണ്‍ ദാസ് എന്ന അനുഗൃഹീത യുവ സംഗീത സംവിധായകൻറെ ഈണത്തിൽ ലാൽജിയുദെ  ഭാര്യ നിമ്യയും നജീം അർഷാദും ഭാവ സാന്ദ്രമായി   ആ ഗാനം ആലപിച്ചിരിക്കുന്നു. സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്താൻ എല്ലാവരും ഒരേ മനസ്സോടെ ഉണ്ടായിരുന്നെങ്കിൽ ഈ ഗാനം വളരെയേറെ ജനകീയമായിത്തീരേണ്ടാതായിരുന്നു, നേരത്തേ തന്നെ.

Continue reading
0
1663

ഫേസ് ബുക്കില്‍,  മലയാളികള്‍ നേതൃത്വം കൊടുക്കുന്ന പല ഗ്രൂപ്പുകളിലും പല തരത്തിലുള്ള മല്‍സരങ്ങള്‍ സംഘടിപ്പിക്കാറുണ്ടെങ്കിലും ഫേസ് ബുക്ക്‌ കൂട്ടായ്മയില്‍ നിന്ന് രചനകള്‍ തെരഞ്ഞെടുത്ത്, സംഗീത സംവിധായകരെയും മിക്ക ഗായകരെയും അവിടെ നിന്നു തന്നെ കണ്ടെത്തി, ഒരു പ്രണയഗാന ആല്‍ബം എന്ന ആശയം തികച്ചും പുതുമയുള്ള ഒന്നായിരുന്നു. ഈസ്റ്റ്‌ കോസ്റ്റ്‌ ഫാമിലി ക്ലബ്ബില്‍ സംഘടിപ്പിക്കപ്പെട്ട മത്സരത്തിന് അത്തരം ഒരു പുതുമ ഉണ്ടായിരുന്നു.. അതാണ്‌, "നിന്നെ വായിക്കുവാന്‍" എന്ന പേരില്‍ റിലീസ് ചെയ്യപ്പെട്ട പ്രണയ ഗാന ആല്‍ബം.

Continue reading
0
1733

ഒരു ഗാനം അഞ്ചു ഭാഷകളില്‍ male-female ശബ്ദത്തില്‍ പത്തു പാട്ടുകളായി പാടിയിരിക്കുന്നുവെന്ന അപൂര്‍വ്വത "എന്നെന്നും" എന്ന ആല്‍ബത്തിന്‍റെ മാത്രം സവിശേഷതയാണ്..

 

എന്‍റെ സര്‍ഗ്ഗ ചിന്തകളുടെ പ്രണയ ഭാവങ്ങള്‍ അക്ഷരക്കൂട്ടുകളായി മാറിയ പ്രണയ ഗാന പരമ്പര - "നിനക്കായ് "സീരീസിലെ ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ അതിന്‍റെ ആറാം ഭാഗമാണ് "എന്നെന്നും".

Continue reading
0
1855

ആസ്വാദക  ലക്ഷങ്ങള്‍ ഒരേ വികാരത്തില്‍  നെഞ്ചേറ്റി സ്വീകരിച്ച "നിനക്കായ് "സീരീസിലെ ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ അതിന്‍റെ ആറാം ഭാഗമാണ് "എന്നെന്നും". എന്‍റെ സര്‍ഗ്ഗ ചിന്തകളുടെ പ്രണയ ഭാവങ്ങള്‍ അക്ഷരക്കൂട്ടുകളായി മാറിയ പ്രണയ ഗാന പരമ്പര എന്ന് ആഹ്ലാദത്തോടെ ഓര്‍ക്കാന്‍ എന്നും എനിക്ക് അഭിമാനം തോന്നുന്ന സൃഷ്ടികള്‍.. മലയാളത്തില്‍ ഞാനെഴുതിയ അതിലെ 9 ഗാനങ്ങളും അതേപടി തര്‍ജ്ജിമ ചെയ്തു മറ്റു 4 ഭാഷകളില്‍ കൂടി (Tamil, Kannada, Telugu and Hindi) പാടിച്ചിരിക്കുന്നുവെന്നത്, ഒരു പക്ഷെ ആല്‍ബങ്ങളുടെ ചരിത്രത്തില്‍ ഇതാദ്യമാകാം.

Continue reading
0
2456

എന്‍റെ സര്‍ഗ്ഗ ചിന്തകളുടെ പ്രണയ ഭാവങ്ങള്‍ അക്ഷരക്കൂട്ടുകളായി മാറിയ പ്രണയ ഗാന പരമ്പര - "നിനക്കായ് "സീരീസിലെ ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ അതിന്‍റെ ആറാം ഭാഗമാണ് "എന്നെന്നും". മലയാളത്തില്‍ ഞാനെഴുതിയ അതിലെ 9 ഗാനങ്ങളും അതേപടി തര്‍ജ്ജിമ ചെയ്തു മറ്റു 4 ഭാഷകളില്‍ കൂടി (Tamil, Kannada, Telugu and Hindi) പാടിച്ചിരിക്കുന്നുവെന്നത്, ഒരു പക്ഷെ ആല്‍ബങ്ങളുടെ ചരിത്രത്തില്‍ ഇതാദ്യമാകാം.

Continue reading
0
1433

ഈസ്റ്റ്‌ കോസ്റ്റ് ഫാമിലി ക്ലബ്ബില്‍ സംഘടിപ്പിക്കപ്പെട്ട "എന്തിനോ കാത്തിരിക്കുമ്പോള്‍.." എന്ന വിഷയത്തെ ആസ്പദമാക്കി നിര്‍മ്മിക്കപ്പെട്ട ടെലി ഫിലിമുകളുടെ മത്സരത്തില്‍ ലഭിച്ച പലതും copyright issues ഉള്ളവയായിരുന്നതിനാല്‍, ബന്ധപ്പെട്ടവരില്‍ നിന്ന് അതിന്‍റെ clearance ആവശ്യമായിരുന്നു. അതുകൊണ്ട് മാത്രമാണ് അവ പ്രസിദ്ധീകരിക്കാന്‍ വൈകിയത്. അങ്ങനെ ക്ലിയര്‍ ആയ ഏതാനും വീഡിയോകള്‍ താഴത്തെ ലിങ്കില്‍ ലഭിക്കുന്നതായിരിക്കും..

Continue reading
0
213811