My Blog

  • Home
    Home This is where you can find all the blog posts throughout the site.
  • Categories
    Categories Displays a list of categories from this blog.
  • Tags
    Tags Displays a list of tags that have been used in the blog.
  • Bloggers
    Bloggers Search for your favorite blogger from this site.
  • Team Blogs
    Team Blogs Find your favorite team blogs here.
  • Login
    Login Login form

കാറ്റ് വിതച്ച് കൊടുങ്കാറ്റ് കൊയ്യുന്നവര്‍...

by in ECV
  • Font size: Larger Smaller
  • Hits: 1138
  • Subscribe to this entry
  • Print
1138

 

മതപരവും  മറ്റ് സങ്കുചിതവും വിഭാഗീയവും സ്വാര്‍ത്ഥവുമായ ചിന്താഗതിക്കള്‍ക്കപ്പുറത്ത്, ഒരു  രാജ്യ സ്നേഹിയായ കലാകാരന് അല്ലെങ്കില്‍ സാഹിത്യകാരന് സമൂഹത്തോട്  കാട്ടേണ്ട  പ്രതിബദ്ധത ബോദ്ധ്യപ്പെടുത്തുന്ന ഒന്നാണ്   ശ്രീ  ബഷീര്‍ വള്ളിക്കുന്നിന്റെ ബ്ലോഗില്‍ വന്ന ഒരു ലേഖനം. തികഞ്ഞ സത്യ സന്ധതയോടെയും ആത്മാര്‍ത്ഥതയോടെയും അദ്ദേഹം കാര്യങ്ങള്‍ പഠിച്ച് അത് അവതരിപ്പിച്ചിരിക്കുന്നു. (link താഴെ കാണാം)

 

 

സമാന ചിന്താഗതികളോടെ,  അഴിമതിയും കെടുകാര്യസ്ഥതയും ശക്തമായൊരു നേതൃത്വത്തിന്‍റെ അഭാവവും കൊണ്ട്  ജനങ്ങള്‍ പൊറുതിമുട്ടിയിരുന്ന വളരെ നിര്‍ണ്ണായകമായൊരു ഇന്ത്യന്‍ രാഷ്ട്രീയ സാഹചര്യത്തില്‍  തികച്ചും ജനാധിപത്യ രീതിയിലൂടെ അധികാരത്തില്‍ വന്ന ഒരു സര്‍ക്കാരിന്‍റെ നല്ല തീരുമാനങ്ങളെ അനുകൂലിക്കുകയും അതോടൊപ്പം കേരള സമൂഹത്തിലെ ചില തിന്മകളെ ജാതിയും മതവും രാഷ്ട്രീയവും നോക്കാതെ എതിര്‍ക്കുകയും ചെയ്യുമ്പോള്‍ ഒരു പ്രത്യേക മത വിഭാഗത്തിലെ ചില ആള്‍ക്കാരുടെ വളരെ നീചമായ പെരുമാറ്റം മുകളിലെഴുതിയ ബഷീറിന്‍റെ ലേഖനത്തിന്‍റെ പ്രസക്തി വര്‍ദ്ധിപ്പിക്കുന്നു. അമൃതാനന്ദമയി പ്രശ്നത്തെ കൈരളി ഉള്‍പ്പടെമറ്റേതൊരു മാദ്ധ്യമത്തെയും  പോലെ വിലയിരുത്തി  പ്രതികരിച്ചിരുന്നു. എന്‍റെ സമുദായ നേതാവ് ആയ സുകുമാരന്‍ നായരുടെ ഭാഗത്ത് ഞാന്‍ കണ്ട തെറ്റുകളോട് മറ്റാരും ഇതുവരെ ചെയ്തിട്ടില്ലാത്ത ഭാഷയില്‍ ഞാന്‍ പ്രതികരിച്ചു. അതുപോലെ മുക്കം അനാഥാലയത്തിന്‍റെ കാര്യത്തിലായാലും എനിക്ക് ശരിയെന്നു തോന്നിയത് ഞാനെഴുതി.

 

"കാറ്റ് വിതച്ച് കൊടുങ്കാറ്റു കൊയ്യുന്ന" ഒരവസ്ഥ സൃഷ്ടിക്കാതെ ജാതി മത വിഭാഗീയ ചിന്തകള്‍ക്കപ്പുറത്ത് സൌഹൃദവും സാഹോദര്യവും കാത്തു സൂക്ഷിച്ച് സ്വന്തം നന്മയോടൊപ്പം കുടുംബത്തിന്‍റെയും സമൂഹത്തിന്‍റെയും നാടിന്‍റെയും രാജ്യത്തിന്‍റെയും നന്മ ലക്ഷ്യമാക്കി പരസ്പരം മുന്നേറാന്‍ കഴിയട്ടെ എന്നാശിക്കുന്നു..
മുകളില്‍  സൂചിപ്പിച്ച ബഷീറിന്‍റെ ലേഖനം പോലെ തന്നെ ശ്രദ്ധേയമായ മറ്റൊരു ലേഖനം ആണ് താഴെ കാണുന്ന ലിങ്കില്‍ ഉള്ളത്. ശ്രീ ഷാഹുല്‍ ഹമീദ്‌ സ്വയം വിമര്‍ശന ഹാസ്യത്തിലൂടെ അദ്ദേഹത്തിന്‍റെ മനസ്സിനെ, ചിന്തകളെ ഇവിടെ വരച്ചു കാട്ടുന്നു. സംഭവിച്ചു കൂടാത്തതും പറഞ്ഞു കൂടാത്തതും ആയ എന്തൊക്കെയോ അദ്ദേഹം എവിടെക്കൊയോ കാണുന്നു, കേള്‍ക്കുന്നു.. അത് അദ്ദേഹത്തിന്‍റെ മനസ്സിനെ വല്ലാതെ സ്പര്‍ശിക്കുന്നു..

 

ശ്രീ ബഷീറിന്‍റെ ബ്ലോഗ്‌ ലിങ്ക്

 b2ap3_thumbnail_click-here.png

ശ്രീ ഷാഹുല്‍ ഹമീദിന്റെ ലേഖന ലിങ്ക് 

 b2ap3_thumbnail_click-here.png

എന്റെ ബ്ലോഗ്‌ ലിങ്ക്

b2ap3_thumbnail_click-here.png

 

 

0

Super User has not set their biography yet

Author's recent posts
158349