Professional Details

test

തിരുവനന്തപുരം: കര്‍ശനമായ നിര്‍ദ്ദേശമുണ്ടായിട്ടും വേഗപ്പൂട്ട് ഘടിപ്പിക്കാത്തതും പ്രവര്‍ത്തിപ്പിക്കാത്തതുമായ ബസ്സുകളുടെ ഫിറ്റ്നെറ്റ് സര്‍ട്ടിഫിക്കറ്റ് സസ്‌പെന്റ് ചെയ്‌തു തുടങ്ങി. ഇതിനെ തുടര്‍ന്ന് 81 ബസ്സുകള്‍ നിരത്തിലിറക്കരുതെന്ന് കാണിച്ച് മോട്ടോര്‍ വാഹനവകുപ്പ് നോട്ടീസ് നല്‍കി. ഇനി വേഗപ്പൂട്ട് പ്രവര്‍ത്തിപ്പിച്ച് പരിശോധനയ്ക്ക് ഹാജരാക്കിയാല്‍ മാത്രമേ ഇവയ്ക്ക് സര്‍വീസ് നടത്താന്‍ അനുമതി ലഭിക്കൂ. ചില ബസ്സുകളിലെ വേഗപ്പൂട്ടുകള്‍ക്ക് സാങ്കേതിക തകരാര്‍ ഉണ്ടെന്നും അതുടന്‍ നന്നാക്കണമെന്നും കാണിച്ച് നോട്ടീസ് നല്‍കിയിട്ടുണ്ട്. ഇവര്‍ക്ക് തത്ക്കാലം സര്‍വ്വീസ് നടത്താന്‍ അനുമതി നല്‍കിയിട്ടുണ്ട്.

വേഗപ്പൂട്ടുകള്‍ ഇല്ലാത്തതിനാല്‍ റദ്ദാക്കിയ ബസ്സുകള്‍ ഓടുന്ന റൂട്ടുകളില്‍ യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാകാതിരിക്കാന്‍ വേഗപ്പൂട്ട് ഘടിപ്പിച്ചിട്ടുള്ള മറ്റു ബസ്സുകള്‍ സര്‍വ്വീസ് നടത്തുമെന്നും മോട്ടര്‍ വാഹന വകുപ്പ് അറിയിച്ചിട്ടുണ്ട്. എല്ലാ ജില്ലകളിലും വേഗപ്പൂട്ട് പരിശോധന തകൃതിയായി നടക്കുകയാണ്. മുഖം നോക്കാതെയുള്ള നടപടികള്‍ നിയമം പാലിക്കാന്‍ ബസ്സുടമകളെ നിര്‍ബന്ധിതരാക്കിയിട്ടുണ്ട്. വേഗപ്പൂട്ട് മുദ്രണം ചെയ്യുന്നതിനുള്ള നടപടിക്രമങ്ങളും തകൃതിയായി നടക്കുകയാണ്. ഇത് 60 ശതമാനത്തോളം പൂര്‍ത്തീകരിച്ചിട്ടുണ്ട്.

എന്നാല്‍ ചിലയിടങ്ങളില്‍ വേഗപ്പൂട്ടില്‍ കൃത്രിമം കാണിക്കുന്നതായി കണ്ടെത്തിയിട്ടുണ്ടെന്നും മോട്ടര്‍ വാഹനവകുപ്പ് വ്യക്തമാക്കി. ഈ കൃത്രിമം കണ്ടെത്താനും ഇത് പരിഹരിക്കാനും സാങ്കേതിക മാര്‍ഗ്ഗങ്ങള്‍ തേടുകയാണ്. വേഗപ്പൂട്ടില്‍ കൃത്രിമത്വം കാട്ടിയാലും ഓടിച്ച് പരിശോധന നടത്തുമ്പോള്‍ കഴിയുമെന്നും അധികൃതര്‍ വെളിപ്പെടുത്തുന്നു.

208970